കാർ അടിച്ചു തകർത്ത രണ്ടു പേർക്കെതിരെ കേസ്

തലശേരി : ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞു അടിച്ചു തകർത്തു. കോഴിക്കോട് ചോമ്പാല അഴിയൂർ സ്വദേശി ഷംറാസ്ഹൗസിൽ മുഹമ്മദ് ഷബീലിൻ്റെ കാർ ആണ് തകർത്തത്. പരാതിയിൽ കെ എൽ 13. എ. കെ. 6123 നമ്പർ ബൈക്ക് യാത്രികരുടെ പേരിൽ പോലീസ് കേസെടുത്തു. 14 ന് വൈകുന്നേരം4.20 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ ഓടിച്ചു വന്ന കെ എൽ .58.ജി.7623 നമ്പർ ഇന്നോവ കാർ തിരുവങ്ങാട് ടെലി ആശുപത്രിക്ക് സമീപം വെച്ച് തടഞ്ഞ് ബൈക്ക് ഓടിച്ചു വന്ന പ്രതികൾ അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും രണ്ടാം പ്രതി കാറിൻ്റെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. 12,000 രൂപയുടെ നഷ്ടം സംഭവിച്ചു വെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






