വാഹന വ്യാപാര തർക്കം യുവാവിനെ ആക്രമിച്ച 4 പേർക്കെതിരെ കേസ്

എടക്കാട്: വാഹന ഇടപാടിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച നാലുപേർക്കെതിരെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു. മയ്യിൽകയരളം ഓർപ്പോടി സ്വദേശി ഹൈറുന്നീസ മൻസിലിലെ ആർ.പി. മുഹമ്മദ് അജ്സാമിൻ്റെ (26)പരാതിയിലാണ് സഫ്വാൻ ,സജീർ , മുസമ്മൽ, അമൽ എന്നിവർക്കെതിരെ കേസെടുത്തത്. ഈ മാസം 8 ന് രാത്രി 10.30 മണിക്ക് ചാല ഗവ.ഹയർ സെക്കൻ്റ്റി സ്കൂളിന് സമീപം റോഡരികിൽ വെച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. വാഹന ഇടപാടുമായി ബന്ധപ്പെട്ടതർക്കത്തെ തുടർന്ന് പ്രതികൾ പരാതിക്കാരനെതടഞ്ഞുനിർത്തി കൈകൊണ്ട് മുഖത്തടിക്കുകയും കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






