പോസ്റ്റോഫീസ് മാർച്ച് നടത്തിയ തൊഴിലുറപ്പ് സമരക്കാരായ 1014പേർക്കെതിരെ കേസ്

കണ്ണൂർ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്നകേന്ദ്ര സർക്കാർ ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് സി ഐ ടി യു നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിന് 1014 പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. നേതാക്കളായ ഇ.പി. ജയരാജൻ, കെ.കെ.രാഗേഷ്, ടി.വി. രാജേഷ്, വി. ശിവദാസൻ, എൻ. ചന്ദ്രൻ, കെ പി സഹദേവൻ ,എം. സുരേന്ദ്രൻ, കെ. ചന്ദ്രൻ, തങ്കമ്മ സക്കറിയ, രമേഷ് ബാബു, എം. പ്രകാശൻ, ശ്രീരാമൻ, അഖിൽ, ഷഹറാസ്, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 1000 പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.






