LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 22, 2026

കണ്ണൂർ മൊകേരിക്കടുത്ത് സ്‌കൂൾ ഗ്രൗണ്ടിൽ 8 ഐസ്ക്രീം ബോംബുകൾ കണ്ടെത്തി; ബോംബുകൾ സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ

40276315-fb0b-472d-945c-314d24bddfcd.jpg
Spread the love

കണ്ണൂർ പാനൂർ മൊകേരിയിലെ തങ്ങൾപീടികയിൽ സ്കൂ‌ൾ മൈതാനത്തുനിന്ന് 8 ഐസ്ക്രീം ബോംബുകളും കണ്ണവം തൊടിക്കളത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് 4 സ്റ്റിൽ ബോംബുകളും കണ്ടെത്തി. മൊകേരി തങ്ങൾപീടികയിലെ സഹ്റ പബ്ലിക് സ്‌കുളിന്റെ ഗ്രൗണ്ടിൽ വച്ചിരുന്ന ടാർവീപ്പകൾക്കിടയിൽ നിന്നാണ് ഐസ്ക്രിം ബോംബുകളും ഒരു വടിവാളും കണ്ടെത്തിയത്.

ബോംബുകൾ സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. സമീപത്തെ റോഡിന്റെ നാളെത്തുടങ്ങുന്ന ടാറിങ്ങിനായി തൊഴിലാളികൾ വീപ്പകൾ എടുത്തപ്പോഴാണു ബോംബ് ശ്രദ്ധയിൽപെട്ടത്. ബോംബ് സ്ക്വാഡ് എത്തി പാനൂർ പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി. ഐസ്ക്രീം നിറയ്ക്കുന്ന പ്ലാസ്‌റ്റിക് ഡപ്പികളാണ് ബോംബിനായി ഉപയോഗിച്ചത്.

തൊടിക്കളത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിയ സ്ത്രീയാണു ബക്കറ്റിൽ സൂക്ഷിച്ച രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടത്. പിന്നീട് കണ്ണവം പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഇതേബക്കറ്റിൽ അറക്കപ്പൊടിയിട്ടുമൂടിയ രണ്ട് സ്‌റ്റീൽ ബോംബുകൾകുടി കണ്ടെത്തി. ഇത് കണ്ണവം പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി. തിരഞ്ഞെടുപ്പിനെത്തുടർന്ന് ഈ മേഖലകളിൽ അക്രമസംഭവങ്ങൾ ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!