മദ്യവുമായി പിടിയിൽ

പയ്യന്നൂർ : എട്ടു കുപ്പി മദ്യവുമായി വയോധികനെ എക്സൈസ് സംഘം പിടികൂടി. പെരിങ്ങോം കാഞ്ഞിരപൊയിൽ സ്വദേശി കെ.എം. വിജയനെ (70) യാണ്
റേഞ്ച് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. ഉത്തമനും സംഘവും പിടികൂടിയത്.
പയ്യന്നൂർ കൊക്കാനിശ്ശേരിയിൽ വെച്ചാണ് എട്ട് കുപ്പി മദ്യവുമായി ഇയാൾ പിടിയിലായത്. പരിശോധനയിൽഗ്രേഡ് അസി :എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കമലാക്ഷൻ ടി വി, പ്രി വന്റ്റീവ് ഓഫീസർ വിനോദ് വി കെ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുരേഷ്ബാബു എം പി,സിവിൽ എക്‌സൈസ് ഓഫീസർ ,സന്തോഷ് കെ വി, ജയേഷ് പി. വി, എന്നിവരും ഉണ്ടായിരുന്നു.






