പോലീസിനെ ഭീഷണിപ്പെടുത്തി കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിന് മൂന്നു പേർക്കെതിരെ കേസ്

തളിപ്പറമ്പ് : ന്യൂ ഇയറിന് പാതിരാത്രിയിൽ അനുമതിയില്ലാതെ മൈക്ക് പ്രവർത്തിപ്പിച്ചത് നിർത്തിവെക്കാൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗികകൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു കീഴാറ്റൂർ മാന്ധം കുണ്ടിലെ റസിഡൻ്റ് അസോസിയേഷൻ ഭാരവാഹികളായ കോമത്ത് മുരളീധരൻ, വിജേഷ് , ബിജു എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. അസോസിയേഷൻ സംഘടിപ്പിച്ച ന്യൂ ഇയർ പ്രോഗ്രാം പരിപാടിയിലാണ് പൊതുജനങ്ങൾക്ക് ഉപദ്രവകരമാം വിധത്തിൽ നിയമ വ്യവസ്ഥ പാലിക്കാതെ പാതിരാത്രിയിലും മൈക്ക് ഉപയോഗിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ. കെ.വി. സതീശനെയും സംഘത്തെയുമാണ് സംഘം ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്.






