LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ്

img_6382-1.jpg
Spread the love

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ്. ഫോണുകൾ എങ്ങനെ ജയിലിൽ എത്തുന്നുവെന്നതിൽ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.

ഫോണുകൾ എങ്ങനെ ജയിലിൽ എത്തുന്നുവെന്നതിൽ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയില്ല. പുറത്തുനിന്ന് ജയിലിലേക്ക് ഫോണുകൾ എറിഞ്ഞുകൊടുക്കുന്ന കേസുകൾ ഉണ്ടായിട്ടുണ്ട്. കോടതിയിൽ പോകുമ്പോഴും വരുമ്പോഴും കൃത്യമായ പരിശോധന നടത്താറുണ്ടെന്നും പി നിധിൻ രാജ് ഐ പി എസ് വ്യക്തമാക്കി.

ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെ‌ടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച്ചക്കിടെ അഞ്ച് ഫോണുകളാണ് ജയിലിൽ നിന്ന് പിടികൂടിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!