പി.വിഅബൂബക്കർ നിര്യാതനായി

എടക്കാട്: സഫാ സെന്റർ ജുമാമസ്ജിദിന് എതിർ വശം ‘തൻഈമി’ൽ പി.വി അബൂബക്കർ (75) നിര്യാതനായി. പീത്തയിൽ വളപ്പിൽ കുടുംബാംഗമാണ്. എടക്കാട് ബസാറിലെ ന്യൂസ്റ്റാർ ഹയർ ഗുഡ്സ്, ന്യൂസ്റ്റാർ ട്രാവൽസ്, ന്യൂസ്റ്റാർ ഫാൻസി എന്നിവയുടെ ഉടമയാണ്. എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി, കുന്നത്ത് പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറി, മുസ്ലിംലീഗ് ടൗൺ കമ്മിറ്റി വൈസ് പ്രസിഡന്റ്, കെ.ഇ.യു.പി സ്കൂൾ അലുംനി അസോസിയേഷൻ ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുനീറുൽ ഇസ്ലാം മദ്രസ കമ്മിറ്റി, മണപ്പുറം ജുമാമസ്ജിദ് കമ്മിറ്റി, നുസ്റത്തുദ്ദീൻ ദറസ് കമ്മിറ്റി, എടക്കാട് പബ്ലിക് ലൈബ്രറി, സീനിയർ ഫോറം, ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങിയവയുടെ പ്രവർത്തകസമിതി അംഗമായിരുന്നു. പരേതരായ പൊന്മാണിച്ചി അബ്ദുറഹിമാന്റെയും ആസ്യുമ്മയുടെയും മകനാണ്. ഭാര്യ: എടക്കാട്ടെ മേലേക്കണ്ടി സക്കീന. മക്കൾ: നജീബ് (ദുബൈ), സജിനാസ് (മസ്കത്ത്), നൗഷാദ് (ന്യൂസ്റ്റാർ ഫാൻസി). മരുമക്കൾ: ശാഹുൽ ഹമീദ് (മസ്കത്ത്), സാജിർ (സലാല), ജനീഷ തിലാന്നൂർ, ഫാസില കടമ്പൂർ, നാസിറ മുഴപ്പിലങ്ങാട്. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ ഹസൈനാർ, അബ്ദുൽഅസീസ്, സഫിയ. ഖബറടക്കം നാളെ (ഞായർ) രാവിലെ 10.30 ന് എടക്കാട് മണൽ പള്ളി ഖബർസ്ഥാനിൽ.






