LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഇ. ബിന്ദു; നറുക്കെടുപ്പിലൂടെ വീണ്ടും എൽ.ഡി.എഫിന് വിജയം

img_4076.jpg
Spread the love

എടക്കാട്: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് മിന്നും വിജയം. നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിലെ ഇ. ബിന്ദു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഏഴ് സീറ്റുകൾ വീതം (7–7) നേടി തുല്യനിലയിലായതോടെയാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പ് വേണ്ടിവന്നത്. നേരത്തെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സമനിലയെത്തുടർന്ന് നറുക്കെടുപ്പ് നടത്തുകയും എൽ.ഡി.എഫിലെ കെ.വി. ബിജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും നറുക്കെടുപ്പിൽ ഭാഗ്യം എൽ.ഡി.എഫിനെ തന്നെ തുണച്ചതോടെ ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും എന്ന രണ്ട് പ്രധാന സ്ഥാനങ്ങളും എൽ.ഡി.എഫ് സ്വന്തമാക്കി.

നറുക്കെടുപ്പിലൂടെ നേടിയ ഇരട്ട വിജയത്തെ എൽ.ഡി.എഫ് പ്രവർത്തകർ ആവേശത്തോടെയാണ് ആഘോഷിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും വൈസ് പ്രസിഡന്റും വരണാധികാരിയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!