എംഡിഎം എ യുമായി യുവാവ് പിടിയിൽ

എടക്കാട്: മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. കടമ്പൂർ മമ്മാക്കുന്നിലെകെ പി ബലീദിനെ (32) യാണ് എസ്.ഐ. എൻ. ദിജേഷും സംഘവും അറസ്റ്റു ചെയ്തത്. കടമ്പൂർ തയ്യിൽ വളപ്പിൽ വെച്ചാണ് ഇന്നലെ രാത്രി 7.55 മണിക്ക് കെ എൽ . 13. ആർ. 3752 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ 0.920 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായത്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.






