LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

70 ലിറ്റർവാഷ് പിടികൂടി

img_9163.jpg
Spread the love

പയ്യന്നൂർ: ക്രിസ്മസ്- ന്യൂഇയർ ആഘോഷത്തിൻ്റെ മറവിൽ വ്യാജ മദ്യ നിർമ്മാണവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 70 ലിറ്റർ വാഷ് പിടികൂടി. രാമന്തളി , കരമുട്ടം , ചിറ്റടി ഭാഗങ്ങളിൽ പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ദിനേശൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ചിറ്റടിയിൽ റോഡരികിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വെച്ച നിലയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ ബാരലിലും ബക്കറ്റിലും സൂക്ഷിച്ച 70 ലിറ്റർ വാഷ് പിടികൂടിയത്. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ ടി.വി. കമലാക്ഷൻ, എം പി സുരേഷ് ബാബു, പ്രിവൻ്റീവ് ഓഫീസർ വി.കെ. വിനോദ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ടി.വി. വിനേഷ് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!