LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

മാലിന്യംതള്ളിയവ്യക്തിക്ക് 17000 പിഴചുമത്തി

aadeef38-c593-4db1-b2ec-5f29e2514b8d.jpg
Spread the love

ഹരിത കർമ്മ സേന അജൈവ മാലിന്യം സൂക്ഷിക്കുന്ന മിനി എംസിഎഫിന് സമീപം പല തവണ മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് 17000 രൂപ പിഴ ചുമത്തി.അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിലെ അനേനിമെട്ടക്ക് സമീപം സ്ഥാപിച്ച മിനി എംസിഎഫിന് സമീപമാണ് ഗാർഹിക മാലിന്യങ്ങൾ പലതവണയായി തള്ളിയത്.ജില്ലാ എൻ ഫോഴ്സ്മെൻഡ് സ്ക്വാഡ് ഹരിതകർമ്മ സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയ അനേനിമെട്ടയിലെ മുകേഷ് എന്ന വ്യക്തിയെക്കുറിച്ച് വ്യക്തമായ തെളിവുകൾ കണ്ടെത്തി.പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പഞ്ചായത്തീരാജ് ആക്ട് 219 (എൻ) പ്രകാരം 5000 രൂപയും,മാലിന്യം തരംതിരിച്ച് ഹരിത കർമ്മസേനക്കോ അംഗീകൃത ഏജൻസികൾക്കോ നൽകാത്തതിന് 219 (എസി) പ്രകാരം 10000 രൂപയും പിഴ ചുമത്തി.കൂടാതെ ഇതുവരെയുള്ള മാലിന്യം നീക്കം ചെയ്തതിനുള്ള ഫീസായി രണ്ടായിരം രൂപ കൂടി ആകെ 17000 രൂപയാണ് പിഴയായി അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൽ പ്രസ്തുത വ്യക്തി അടയ്ക്കേണ്ടത്. പരിശോധനയിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജില്ലാ സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, പ്രവീൺ പി എസ്, ഹെൽത്ത് ഇൻസ്പെക്ടർ ടിൻ്റു മോൾ വി.വി,ഹരിത കർമ്മ സേന അംഗങ്ങളായ ഉമ കെ.പി, നിഷ സി.പി എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!