ജെസിഐ ഭാരവാഹികൾ ഇന്ന് സ്ഥാനമേൽക്കും

പയ്യന്നൂർ :ജെസിഐ കൊക്കാനശ്ശേരിയുടെ 2026 വർഷത്തെ പ്രസിഡണ്ടായി ജെ എഫ് എം സനോജ് എംവി യും സെക്രട്ടറിയായി ഹരപ്രസാദ് എം , പുതിയ ഭരണസമിതിയും ശനിയാഴ്ച സ്ഥാനമേൽക്കും. ശനിയാഴ്ച രാത്രി ഏഴിന് പയ്യന്നൂർ എടാട്ട് ഗ്രീൻ പാർക്കിൽ വച്ചു നടക്കുന്ന പരിപാടിയിൽ ജെസിഐ യുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ജെസിഐ സെനറ്റർ ജോമി ജോസഫ് മുഖ്യാതിഥിയാവും ജെസിഐ മേഖല പ്രസിഡണ്ട് ജെസിഐ സെനറ്റര്‍ അരുൺ പ്രഭു വിശിഷ്ടാതിഥിയാവും. 2004 തുടങ്ങിയ ജെസിഐ കൊക്കാനശ്ശേരി എന്ന ലോക്കൽ ഓർഗനൈസേഷൻ ഇതിനോടകം ഒട്ടേറെ പ്രവർത്തനങ്ങളും ഒട്ടേറെ ട്രെയിനിങ്ങുകളും ബിസിനസ് മീറ്റുകളും കമ്മ്യൂണിറ്റി ഡെവലപ്മെൻറ് പദ്ധതികളും നടത്തിയിട്ടുണ്ടെന്ന് സോൺ വൈസ് പ്രസിഡണ്ട് ജെ എഫ് ഡി ഷിജു മോഹൻ, നിയുക്ത പ്രസിഡണ്ട് ജെ എഫ് എം സനോജ് എംപി, സെക്രട്ടറി ഹരപ്രസാദ് എം, ട്രഷറർ ശാരിക കെ എം, പ്രോഗ്രാം ഡയറക്ടർ ജിതിൻ കെ പി എന്നിവർ അറിയിച്ചു.






