എഴുപതാം വാർഷികം ലോഗോ പ്രകാശനം ചെയ്തു

കരിവെള്ളൂർ:
പെരളം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം എഴുപതാം വാർഷികം ലോഗോ പ്രശസ്ത സിനിമാ,സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ എം.രാഘവൻ അധ്യക്ഷത വഹിച്ചു.
കെ.സന്തോഷ്,എം.വി. രാധാകൃഷ്ണൻ മാസ്റ്റർ, കെ.രമേശൻ,അനീഷ് ചെമ്മരത്തി,കെ.രാജീവൻ, കെ.വി.ഉഷ എന്നിവർ പങ്കെടുത്തു.വാർഷികാഘോഷം ഈ മാസം 26 ന് പയ്യന്നൂർ എം.എൽ.എ. ടി. ഐ.മധുസൂദനൻ ഉത്ഘാടനം ചെയ്യും.
പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാഥിതിയാകും.തുടർന്ന്
പുന്നാട് പൊലിക അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാൻഡ് അരങ്ങേറും






