LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കേരളയാത്ര പയ്യന്നൂർ സോൺ വാഹന ജാഥയ്ക്ക് തുടക്കമായി

42787998-0538-47c6-be08-e03fde8178ef.jpg
Spread the love

പയ്യന്നൂർ :കേരള മുസ്ലീം ജമാഅത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരള യാത്രയുടെ ഭാഗമായി പയ്യന്നൂർ സോൺ സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാഹന ജാഥയ്ക്ക് എട്ടിക്കുളത്ത് തുടക്കമായി ജാഥാ ക്യാപ്റ്റൻ കെ.പി. ആസാദ് സഖാഫിക്ക് പതാക കൈമാറി. എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റഫീക്ക് അമാനി തട്ടുമ്മൽ ഉദ്ഘാടനം ചെയ്തു .സക്കരിയ മാസ്റ്റർ മണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ കോർഡിനേറ്റർ എം.ടി.പി. ഇസ്മായിൽ, സുലൈമാൻ ഫാളിലി, കാദർകുട്ടി വയക്കര, നാസർ ഹാജി മാതമംഗലം, ഇസ്മായിൽ കുറ്റൂർ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് പാലക്കോട് ,രാമന്തളി, കുഞ്ഞിമംഗലം , മണ്ടൂർ , പിലാത്തറ . മണ്ടൂർ ,ചന്തപ്പുര, കാനായി ,മാത്തിൽ, കാങ്കോൽ ,കരിവെള്ളൂർ, വെള്ളൂർആലിങ്കീൽ , തായിനേരി, കവ്വായി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ആദ്യ ദിവസത്തെ പര്യടനം പെരുമ്പയിൽ സമാപിച്ചു.
നാളെ വ്യാഴാഴ്ച
രാവിലെ 8.30 ന് കടയക്കര വെച്ച് പര്യടനം ആരംഭിക്കും തുടർന്ന് മാതമംഗലം. ഫാറൂഖ് നഗർ,ഏര്യം, പെരുവാമ്പ,ഓലയമ്പാടി , അരവഞ്ചാൽ. പെരിങ്ങോം ,ഞെക്ലി, പറവൂർ,ഹാജിമുക്ക് , തട്ടുമ്മൽ ,പുളിങ്ങോം കോലുവള്ളി, ചെറുപുഴ. കൊല്ലാട എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വൈകീട്ട് 5.30 ന് പാടിയോട്ടുചാലിൽ ജാഥാസമാപനവും വിളംബര റാലിയും നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!