കക്കൂസ് മാലിന്യം തള്ളിയ ടാങ്കറും ഡ്രൈവറും പിടിയിൽ

വളപട്ടണം ടാങ്കർ ലോറിയിൽ നിന്നും പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ഡ്രൈവറെ പോലീസ് പിടികൂടി.. കോഴിക്കോട് രാമനാട്ടുകര ചിറക്കം ക്കുന്ന് കോളനിയിലെ ടി. മിഥുനെ (29) യാണ് എസ്.ഐ. വി.വി.രാഗേഷും സംഘവും പിടികൂടിയത്. പട്രോളിംഗിനിടെ പാപ്പിനിശേരി ബലിയ പട്ടം ടൈൽസ് ആൻ്റ് ബിസിനസ് സ്ഥാപനത്തിന് സമീപം ദേശീയ പാതയിൽ റോഡരികിലെ കൾവർട്ടിനടിയിലൂടെ കക്കൂസ് മാലിന്യം തള്ളുന്നതിനിടെയാണ് കെ.എൽ.04. എ. ജി.9720 നമ്പർ ടാങ്കർ ലോറി പോലീസ് പിടികൂടിയത്. കേസെടുത്ത പോലീസ് ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തു.






