LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

img_0299.jpg
Spread the love

കണ്ണൂർ: മാരക ലഹരിയായ എം.ഡി.എം.എ വിൽപനക്കെത്തിയ രണ്ടുപേരെ എടക്കാട് പോലീസ് വലയിലാക്കി. എടക്കാട് ചിറക്ക് താഴെ അംഗൻവാടിക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് കാറിൽ സംശയാസ്പദമായി നിൽക്കുന്നവരെ പരിശോധിച്ചപ്പോൾ 0.770 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

കടലായിയിലെ നിഹാലസ് സ്വദേശി നിദൽ മുഹമ്മദ് (33), മടക്കര പാലത്തിനടുത്ത് പുതുതിപ്പുറത്തെ പി.പി. ഫാസിൽ (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എടക്കാട് എസ്‌ഐ എൻ.ദിജേഷ് നേതൃത്വം നൽകിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ പാൻറ്സിന്റെ പോക്കറ്റിലും കാറിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ബോട്ടിലിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.

കുറ്റകൃത്യത്തിൽ ഉപയോഗിച്ച ഐഫോൺ, കാർ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!