LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം ആറുയുവതികളും മൂന്നു പുരുഷന്മാരും പിടിയിൽ

img_9031.jpg
Spread the love

ചന്തേര : ചെറുവത്തൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച്അനാശാസ്യവും പെൺവാണിഭവും ആറു യുവതികളും മുന്ന് പുരുഷന്മാരും പിടിയിൽ. ചെറുവത്തൂർ ടൗണിലെ മലബാർ ലോഡ്ജിൽചന്തേര പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് നടത്തിപ്പുകാർ ഉൾപ്പെടെ ആറു യുവതികളും മൂന്ന് പുരുഷന്മാരും പിടിയിലായത്. ഇന്നലെ രാത്രി 7.30 മണിയോടെ ചന്തേര സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രശാന്തിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വാണിഭസംഘം പിടിയിലായത്. കാസറഗോഡ് മുള്ളേരിയ സ്വദേശിനിയും ചെറുവത്തൂരിൽ ലോഡ്ജിൽ അനാശ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിവന്ന നസീമ (47) യുടെയും ലോഡ്ജ് ഉടമ ചെറുവത്തൂർ പയ്യങ്കി സ്വദേശി മുഹമ്മദ് അസൈനാർക്കെതിരെയും ചന്തേര പോലീസ് കേസെടുത്തു. രണ്ടു മാസം മുമ്പും ഇതേ ലോഡ്ജിൽ നിന്നും അനാശാസ്യത്തിനെത്തിയവരെ റെയ്ഡിനെത്തിയ പോലീസ് പിടികൂടിയിരുന്നു.
സ്ത്രീകളെ ലോഡ്ജിലെത്തിച്ച് പണത്തിനു വേണ്ടി വ്യഭിചാരം നടത്തിയതെന്ന് മനസ്സിലാക്കിയ പോലീസ് യുവതിയെ പിടി കൂടി കേസെടുക്കുകയും ഇതിന് ഒത്താശ ചെയ്തു കൊടുത്തതിനു ലോഡ്ജ് ഉടമക്കെതിരെയും കേസെടുത്തു. റെയ്ഡിൽ ബീഹാർ, അസാം സ്വദേശിനി കളായ അഞ്ചു യുവതികളെയും ,പാലക്കാട്, കണ്ണൂർ, കാസറഗോഡ് സ്വദേശികളായ മൂന്നു പുരുഷന്മാരെയും പോലീസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. ലോഡ്ജിലെ താമസക്കാരെ ക്കുറിച്ചുള്ള ലഡ്ജർ പോലീസ് കസ്റ്റഡിയിലെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!