സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം കേസെടുത്തു

കണ്ണൂർ: സി പി എം പ്രാദേശിക നേതാവിനെതിരെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലൂടെയും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റുകൾ പ്രചരിപ്പിച്ചു വെന്ന പരാതിയിൽ കണ്ണൂർസൈബർ പോലീസ് സ്റ്റേഷനിൽ കേസെടുത്തു. ചൊക്ളി മീനപ്രത്തെ ടി. ജയേഷിൻ്റെ പരാതിയിലാണ് ചൊക്ലിയിലെ കുഞ്ഞി മാടത്തിൽ താഴെ കുനിയിൽ സുജിത്തിനെതിരെ സൈബർ പോലീസ് കേസെടുത്തത്. ഈ മാസം 10 ന് ആണ് സംഭവം. തുടർന്ന് പരാതിക്കാരൻ മുഖ്യമന്ത്രിക്കും പോലീസിലും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






