പെൻഷൻ പദ്ധതി: വോയ്സ് ഓഫ് കെയർ ഉദ്ഘാടനം 16 ന്

കണ്ണൂർ:
“വഴി മുട്ടിയവർക്കൊരു വഴി കാട്ടി” എന്ന പ്രമേയത്തിൽ ഗവൺമെൻ്റ് പെൻഷനല്ലാതെ മറ്റൊരു സഹായവും ലഭിക്കാത്ത വിദ്യാർത്ഥികൾ ഉള്ള പ്രയാസപ്പെടുന്ന കുടുംബാംഗങ്ങളിൽ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന
മാസാന്ത 2000 രൂപാ പെൻഷൻ പദ്ദതി.
വോയിസ് ഓഫ് കെയർ ഉൽഘാടനം
16 ന് ഞായറാഴ്ച വൈകീട്ട് 4 ന്
മേഴ്സി ആസ്ഥാന കേന്ദ്രത്തിൽ നടക്കും.
സാമൂഹ്യ സേവന രംഗത്തെ കാരണവർ
പി.കെ. ഹസൻ കുഞ്ഞി മാസ്റ്റർ വിതരണത്തിന് നേതൃത്വം നൽകും.
ചെറുകുന്ന് മഹല്ല് കാരണവർ എ.സി. മഹമൂദ് ഹാജി. അധ്യക്ഷനാവും.
ചാരിറ്റി ചീഫ് ഡയറക്ടർ
മുനാസ് പള്ളിക്കൽ കാസറക്കോട്, പി.വി. അബ്ദുൽ അലി ഹാജി എന്നിവർ മുഖ്യാതിഥി തിയാവും.
സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഹൈദ്രോസി. പ്രാർത്ഥന നടത്തും.
പി.എം.മുഹമ്മദ് റഫീഖ് അഹ്സനി. ഹാഫിള് കെ.പി.ശമീർ മൗലവി കണ്ണൂർ പ്രസംഗിക്കും.
യോഗത്തിൽ മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് അധ്യക്ഷത വഹിച്ചു.
സയ്യിദ് കുഞ്ഞി ക്കോയ തങ്ങൾ,എ.സി മഹമുദ് ഹാജി, ഹാഫിള് കെ.പി. ശമീർ മൗലവി എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി പി.വി. മുസ്തഫ സ്വാഗതവും സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.






