എംഡിഎം എ യുമായി മൂന്ന് പേർ പിടിയിൽ

ഇരിട്ടി :കർണ്ണാടയിൽ നിന്നുംകാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എംഡിഎം എ യുമായി മൂന്നുപേരെ പോലീസ് പിടികൂടി. കോഴിക്കോട് കക്കട്ടിൽ സ്വദേശി ഇ.ആസിഫ് അമീൻ (29), കണ്ണൂർ കരിയാട് ഒതയോത്ത് സ്വദേശി സലീം പുത്തൻ പീടികയിൽ (44),പൂ ന്നോൽ കുറിച്ചിയിലെ കെ.അഷ്ഫഖ് (32) എന്നിവരെയാണ് എസ്.ഐ. കെ. ഷറഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. കർണ്ണാടകത്തിൽ നിന്നും മയക്കുമരുന്നു മായി വരുന്നതിനിടെ കൂട്ടുപ്പുഴ പാലത്തിന് സമീപം വെച്ചാണ് 0.435 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി പ്രതികൾ പോലീസ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കെ എൽ. 72.ബി. 1714 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.






