സ്വപ്നങ്ങൾ തയ്ക്കാൻ വിഭിന്നശേഷി കുട്ടികൾ കരുതലായ് മാടായി ബി.ആർ സി

മാടായി :സമഗ്രശിക്ഷ കേരളം കണ്ണൂർ, ബ്ലോക്ക് റിസോഴ്സ് സെൻ്റർ മാടായി ദേശീയ തൊഴിൽ സേവന കേന്ദ്രം തിരുവനന്തപുരവുമായി സഹകരിച്ച് ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ തയ്യൽ പരിശീലനം ആരംഭിച്ചു.20 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. 6 മാസമാണ് കോഴ്സിൻ്റെ കാലാവധി ‘കോഴ്സ് പൂർത്തിയാക്കുന്നവർക്കായി ഒരു ഗാർമെൻ്റ് സ് യൂണിറ്റ് തുടങ്ങാൻ കഴിയും എന്ന പ്രതീക്ഷ കൂടിയുണ്ട് ഭിന്നശേഷിക്കുട്ടികളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം മാടായി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി. ഷിജുവിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ. രത്നകുമാരി നിർവ്വഹിച്ചു. എസ്.എസ്. കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ ഇ.സി.വിനോദ് മുഖ്യാതിഥിയായി. മാടായി ബി.പി.സി വിനോദ്കുമാർ എം.വി. പദ്ധതി വിശദീകരണം നടത്തി. മാടായി എ. ഇ. ഒ.സീമ.ആർ.സി.പി, പ്രധാനാധ്യാപകരായ ലക്ഷ്മണൻ . എം. ,ഹൈമ എം.വി ട്രെയിനർമാരായ രഞ്ജിത്ത്.കെ ,ജീവാനന്ദ് എസ്.എ,സതീശൻ ഏ.വി. എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ദീപ്തി. എം സ്വാഗതവും ശ്രീ ഹർഷ നന്ദിയും പറഞ്ഞു.