ശക്തമായ കാറ്റില്‍ ഇലക്ട്രിക്കൽ പോസ്റ്റും ട്രാൻസ്‌ഫോർമറും നിലംപതിച്ചു

അത്തായകുന്ന് പുല്ലൂപ്പി കടവ് സമീപം ശക്തമായ കാറ്റിൽ ഇലക്ട്രിക്കൽ പോസ്റ്റും ട്രാൻസ്‌ഫോർമറും അടക്കം നിലംപതിച്ചതിനാൽ വാഹന ഗതാഗതം തടസ്സപ്പെട്ടു.പോസ്റ്റ് റോഡിന്റെ നടുവിലേക്കാണ് വീണത്. ഈ സമയത്ത് വഴിയിലൂടെ വാഹനങ്ങൾ ഇല്ലായിരുന്നതു മൂലം വലിയൊരു അപകടം ഒഴിവായി.റോഡിന്റെ നടുവില്‍ വീണ ഇലക്ട്രിക് പോസ്റ്റും ട്രാൻസ്‌ഫോർമറും മാറ്റുന്നതിനുള്ള നടപടി കെഎസ്ഇബി അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.






