LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടെ പേരില്‍കേസ്

img_5693-1.jpg
Spread the love

തളിപ്പറമ്പ്: ഡ്യൂട്ടിക്കിടെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിതിന് ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഓട്ടോഡ്രൈവർഅഴീക്കോട് പൊയ്ത്തുംകടവിലെ എം.ഹുസൈൻ്റെ(42) പേരിലാണ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം 5.45 ന് തളിപ്പറമ്പ്
ടൗണിൽ ദേശീയപാതയിലായിരുന്നു സംഭവം. ട്രാഫിക് ഡ്യൂട്ടിക്കിടെ എസ്.ഐ കെ.വി.സതീശനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.
പഴയങ്ങാടി താവംമേല്‍പ്പാലം വഴി വാഹനഗതാഗതം നിരോധിച്ചതോടെ നൂറുകണക്കിന് ലോറികളും മറ്റ് വാഹനങ്ങളും ദേശീയപാത വഴി കടന്നുപോകാന്‍ തുടങ്ങിയതിൻ്റെ പശ്ചാത്തലത്തിൽ ടൗണിലൂടെ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടിയതോടെ സ്ഥലത്ത് ഡ്യൂട്ടിക്കെത്തി ഗതാഗതം നിയന്ത്രിച്ച് കുരുക്ക് നീക്കാന്‍ ശ്രമിക്കുന്നതിനിടെ
വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടുന്നതിനിടയിലാണ് വരി തെറ്റിച്ചുവന്ന ഹുസൈന്‍ ഓടിച്ചു വന്ന ഗുഡ്‌സ് ഓട്ടോനിര്‍ത്താന്‍ എസ്.ഐ ആവശ്യപ്പെട്ടപ്പോള്‍ ദൂരെ മാറിവാഹനം നിര്‍ത്തി ഇറങ്ങിവന്ന് എസ്.ഐ.യെ ഭീഷണിപ്പെടുത്തുകയായിരുന്നു. കേസെടുത്ത പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!