KSRTC ബസിന് പിന്നിൽ പിക്കപ്പ് ജീപ്പ് ഇടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരുക്ക്

കൊട്ടിയൂർ (കണ്ണൂർ): സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ KSRTC ബസിന് പിന്നിൽ പിക്കപ്പ് ജീപ്പ് ഇടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.
ചപ്പമല സ്വദേശിയായ റഷീദ് എന്ന ഡ്രൈവർക്ക് സംഭവത്തിൽ പരുക്കേറ്റത്
അപകടം കൊട്ടിയൂർ പ്രദേശത്താണ് നടന്നത്. അപകടസമയത്ത് ബസ് യാത്രക്കാരെ ഇറക്കുകയായിരുന്നു. അതിനിടെയാണ് പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് ബസിന്റെ പിന്നിലേയ്ക്ക് ഇടിച്ചത്.
റഷീദിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.






