ബാറിൽ വെച്ച് മർദ്ദനത്തിനിടെ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Screenshot
ചന്തേര : മദ്യപിക്കുന്നതിനിടെ ബാറിൽ വെച്ച് മധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . ചെറുവത്തൂർ പയ്യങ്കി സ്വദേശി എം. സുഹൈലിനെ (33) യാണ് എസ്.ഐ.വിഷ്ണു എസ് നായർ അറസ്റ്റുചെയ്ത്.
നേരത്തെ കേസിൽ ചെറുവത്തൂർ പയ്യങ്കിയിലെ എം. സുൾഫിക്കർ (31), പിലിക്കോട് മട്ടലായിലെ എം.രതീഷ് (35) എന്നിവരെ നരഹത്യാ ശ്രമത്തിനു പോലീസ് അറസ്റ്റുചെയ്തിരുന്നു . ഗുരുതരമായി പരിക്കേറ്റിരുന്ന
തിമിരി ചെമ്പ്ര കാനത്തെ സി.വി. മൻസൂർ അലി (50) ചികിത്സക്കിടെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ മരണപ്പെട്ടിരുന്നു. കൊലപാതക കേസിലാണ് പ്രതിയെ അറസ്റ്റു ചെയ്തിരിക്കുന്നത്.
21 ന് ശനിയാഴ്ച രാത്രി10മണിക്ക് ചെറുവത്തൂർ ഞാണങ്കൈയിലെ ജെ.കെ. ബാറിൽ വെച്ചായിരുന്നു സംഭവം. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.







