റെയിൽവെ സ്റ്റേഷനിൽ നിന്നും നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി

കാഞ്ഞങ്ങാട്: ഉടമസ്ഥനില്ലാത്ത നിലയിൽ റെയിൽവേ പ്ലാറ്റ്ഫോമിൽനിന്നും 4 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസും കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും, ആർ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം രാജീവൻ, പ്രിവന്റ്റീവ് ഓഫീസർ എം പി മനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായആർ കെ അരുൺ,എം ശ്യാംജിത്ത്, ബന്തടുക്ക റേഞ്ച് ഇൻസ്പെക്ടർ ജെ.ജോസഫ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എ.ജനാർദ്ദനൻ , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർഎം.കെ രാധാകൃഷ്ണൻ, പാലക്കാട് ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്എ.എസ് ഐ കെ.എം. ഷിബു , പാലക്കാട് സി പി ഡി എസ് കോൺസ്റ്റബിൾമാരായ അബ്ദുൾ സത്താർ, കെ.വിനോജ് എന്നിവരും ഉണ്ടായിരുന്നു.







