ഫേസ്ബുക്കിലൂടെ പേഴ്സണൽ ലോൺ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു

Screenshot
കണ്ണൂർ : ഫേസ്ബുക്കിൽ എസ്ബിഐയുടെ പേഴ്സണൽ ലോണിൻ്റെ പരസ്യം കണ്ട് ക്ലിക്ക് ചെയ്ത മധ്യവയസ്കനെ ലോൺ വാഗ്ദാനം നൽകികബളിപ്പിച്ച് 29052 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. മട്ടന്നൂർ ഉളിയിലെ യു.കെ.നാസറിൻ്റെ (55)പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബർ 3 മുതൽ ഈ മാസം 4 വരെയുള്ള കാലയളവിലാണ് ലോൺ തരാമെന്ന് വിശ്വസിപ്പിച്ച്പരാതിക്കാരന് പ്രതികൾ അയച്ചു കൊടുത്ത വിവിധ അക്കൗണ്ടുകളിലേക്ക്29052 രൂപ ഗൂഗിൾ പേ വഴി അയപ്പിച്ച ശേഷം പരാതിക്കാരന് പണമോ ലോണോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







