അനധികൃത മദ്യ വില്പന യുവാവ് പിടിയിൽ.

Screenshot
ഇരിട്ടി: അനധികൃത മദ്യവിൽപനക്കിടെ യുവാവിനെഎക്സൈസ് സംഘം പിടികൂടി. പടിയൂർ പാറക്കടവിലെ കെ. ശ്രീജേഷി നെയാണ്
ഇരിട്ടിസർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കല്ല്യാട് ഭാഗത്തു നടത്തിയ പരിശോധനയിൽ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിവരുന്നതിനിടെയാണ് അഞ്ച് ലിറ്റർ മദ്യവുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.
മദ്യം കടത്താൻ ഉപയോഗിച്ച കെ. എൽ. 59 ടി.849 നമ്പർ യമഹ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ
ഗ്രേഡ് ബഷീർ. ടി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ വിനോദ്. ടി ഒ,ശ്രീനിവാസൻ വി,സിവിൽ എക്സൈസ് ഓഫീസർ മാരായ റിജുൻ സി വി , അഭിജിത്ത് പി. വി , അഭിജിത്ത്. ടി എന്നിവരും ഉണ്ടായിരുന്നു.







