ഫോൺ ഹാക്ക് ചെയ്ത് 98, 888 രൂപ തട്ടിയെടുത്തു

Screenshot
കണ്ണൂർ: യൂട്യൂബിൽ വീഡിയോ കാണുന്നതിനിടെഫോൺ ഓട്ടോമാറ്റിക്കായി അപ്ഡേഷനായ ശേഷം ഫോൺ ഹാക്ക് ചെയ്ത് ഇതര സംസ്ഥാനതൊഴിലാളിയുടെ 98, 888 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. പശ്ചിമ ബംഗാൾ മിഡ്നാപ്പൂർ ഗോപിനത് പൂർ സ്വദേശി എസ്.കെ. രഹൻ്റെ (24) പരാതിയിലാണ് കേസെടുത്തത്. ഈ മാസം 16 ന് വൈകുന്നേരം 3 മണിക്കും രാത്രി 11.59 നുമിടയിലാണ് പരാതിക്കാരൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും അജ്ഞാതൻ പണം തട്ടിയെടുത്തത്.







