ഫേസ്ബുക്കിലൂടെ ലോൺ വാഗ്ദാനം നൽകി യുവാവിൻ്റെ പണം തട്ടിയെടുത്തു

Screenshot
രാജപുരം: ഫേസ്ബുക്ക് വഴി ബജാജ് ഫിനാൻസ് കമ്പനിയാണെന്നും ലോൺ തരാമെന്നും തെറ്റിദ്ധരിപ്പിച്ച് യുവാവിൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴി 1, 24,299 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രാജപുരംപോലീസ് കേസെടുത്തു . പനത്തടി കല്ലപ്പള്ളിയിലെ ഡി ബി ജനിത്തിൻ്റെ (32) പരാതിയിലാണ് കേസെടുത്തത്. ഈ മാസം 16 നും 18 നു രാവിലെ 10.07 നുമിടയിലാണ് അജ്ഞാതൻ പണം തട്ടിയെടുത്ത് ലോണോ വാങ്ങിയ തുകയോ നൽകാതെ വഞ്ചിച്ചത്.







