സ്വാമി ആനന്ദതീർത്ഥരുടെ സമാധിവാർഷിക ദിനം ആചരിച്ചു.

പയ്യന്നൂർ: സ്വാമി ആനന്ദതീർത്ഥരുടെ 39-ാം സമാധിവാർഷിക ദിനാചരണം വിവിധ പരിപാടികളോടെ പയ്യന്നൂർ ശ്രീ നാരായണ വിദ്യാലയത്തിൽ നടന്നു. രാവിലെ വിശേഷാൽ പൂജയും പ്രാർത്ഥനയും സമാധിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മാനന്തവാടി ഗവ.കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രിയ പിലിക്കോട് ഉദ്ഘാടനം ചെയ്തു. സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് പ്രസിഡണ്ട് ടി.വി.വസുമിത്രൻ അധ്യക്ഷത വഹിച്ചു. വർക്കല ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.സ്വാമി പ്രേമാനന്ദ മുഖ്യ പ്രഭാഷണം നടത്തി.കെ.പി.ദാമോദരൻ, കാരാട്ട് രാഘവൻ, കെ.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.







