LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 21, 2026

ചൊവ്വ തട്ടുകടയിലെ മാലിന്യം കീഴല്ലൂരിൽ തള്ളി. ഉടമക്ക് 15000 പിഴ

0
92a418bf-617f-40ab-80bb-b840cfed5d6e-1
Spread the love

കണ്ണൂർ നഗരസഭ പരിധിയിൽ ചൊവ്വയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നുള്ള മാലിന്യം കീഴല്ലൂർ പഞ്ചായത്തിലെ പുഴയോരത്ത് തള്ളിയതായി കണ്ടെത്തി. കീഴല്ലൂർ പഞ്ചായത്തിലെ ഹോട്ടലുകളിൽ നിന്നുള്ള മാലിന്യമല്ലെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലാക്കിയ പഞ്ചായത്ത് അധികൃതർ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ചൊവ്വ റെയിൽവേ ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന ഇരിട്ടി സ്വദേശി സമീറിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയിൽ നിന്നുള്ള മാലിന്യങ്ങൾ ആണെന്ന് കണ്ടെത്തി. അർദ്ധരാത്രിക്ക് ശേഷം കടപൂട്ടി വീട്ടിലേക്ക് പോകുന്ന വഴിയാണ് ജൈവ അജൈവ മാലിന്യങ്ങൾ ചാക്കിൽ കെട്ടി കീഴല്ലൂരിൽ നിക്ഷേപിച്ചിരുന്നത്. പതിനഞ്ചായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കിഴലൂർ ഗ്രാമപഞ്ചായത്തിന് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി. കൂടാതെ നിക്ഷേപിച്ച മാലിന്യം മുഴുവൻ എത്രയും പെട്ടെന്ന് വീണ്ടെടുത്ത് തരംതിരിച്ച് സംസ്കരിക്കാൻ ഉടമസ്ഥന് നിർദ്ദേശം നൽകാനും അദേഹം തയ്യാറാവാത്ത പക്ഷം പഞ്ചായത്ത് മാലിന്യം നീക്കം ചെയ്യേണ്ടതും അതിന് ചെലവായ മുഴുവൻ തുകയും ടിയാനിൽ നിന്നും ഈടാക്കുന്നതിനും സ്‌ക്വാഡ് പഞ്ചായത്തിന് നിർദേശം നൽകി. ഹരിത കർമ്മ സേനക്ക് വളരെ കുറച്ച് അജൈവ മാലിന്യങ്ങൾ മാത്രം നൽകുകയും ബാക്കി തരംതിരിക്കാതെ അനധികൃത ഏജൻസികൾക്ക് നൽകുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ താഴെ ചൊവ്വയിൽ പ്രവർത്തിക്കുന്ന മുഴുവൻ തട്ടുകടകളിലെയും ജൈവ അജൈവ മാലിന്യ നീക്കം പ്രത്യേകം നിരീക്ഷിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുന്നതാണെന്നും ജില്ലാ സ്‌ക്വാഡ് അറിയിച്ചു. പരിശോധനയിൽ സ്‌ക്വാഡ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ ആർ അജയകുമാർ, പി എസ് പ്രവീൺ, ഷാലിഖ് ഷൌക്കത്ത്, കീഴല്ലൂർ ഗ്രാമ പഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്‌പെക്ടർ ദിജിൽ എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!