ഇന്ദിരാഗാന്ധി ജന്മവാർഷിക ദിനം ആചരിച്ചു

പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 109-ാമത് ജന്മവാർഷിക ദിനം ആചരിച്ചു. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഡിസിസി ജനറൽ സെക്രട്ടരി അഡ്വ.ഡി.കെ.ഗോപിനാഥ് ഉൽഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടരി പി.ലളിത ടീച്ചർ, കെ.കെ.ഫൽഗുനൻ ,എൻ.ഗംഗാധരൻ, കെ.പി.മോഹനൻ, വി.എം.പീതാംബരൻ, എം.ഇ.ദാമോദരൻ നമ്പൂതിരി ,പിലാക്കാൽ അശോകൻ, വി.വി.ഉണ്ണികൃഷ്ണൻ, കാരയിൽ സുകുമാരൻ, ഇ.പി.ശ്യാമള, പി.വി.പ്രിയ, പുഷ്പ തറമ്മൽ, ജോസഫ് കട്ടത്തറ,മോഹനൻ പുറച്ചേരി, ഷനോജ്, സി.എച്ച്. യാസിൻ, പി.വി.ലതിക എന്നിവർ പ്രസംഗിച്ചു.







