കോഴിപ്പോര് ചൂതാട്ടം ആറ് പേർ പിടിയിൽ ,അഞ്ച് കോഴികൾ കസ്റ്റഡിയിൽ.

Screenshot
ബദിയടുക്ക: കോഴിപ്പോര് ചൂതാട്ടംആറുപേരെ പോലീസ് പിടികൂടി. കാസറഗോഡ് കറന്തക്കാട് സ്വദേശി ദിനേശൻ (26), ബദിയടുക്ക മു ഞ്ചിനിയടുക്കയിലെ ബാലകൃഷ്ണ റായ് (46), നീർച്ചാൽ കോടിയടുക്കയിലെ സുരവുറായ് (42), കുഡ്ലുവിലെ ജയന്തൻ (48) നീർച്ചാൽ പൊടിയടുക്കയിലെ അശോകൻ (55), നീർച്ചാൽ മക്കി കരയിലെ ഈശ്വര (62)
എന്നിവരെയാണ് എസ്. ഐ. ടി. സുനിൽ കുമാറും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം നീർച്ചാൽ ഗോളിയയ്ക്ക ശാന്തിപ്പള്ളയിൽ വെച്ചാണ് കോഴിപ്പോര് ചൂതാട്ടത്തിനിടെ സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 5 പൂവൻ കോഴികളെയും 1620 രൂപയും പോലീസ് പിടിച്ചെടുത്തു.







