സ്ഥാപനത്തിന്റെ ഡയരക്ടർ സ്ഥാനം വാഗ്ദാനം നൽകി 5, 82, 500 രൂപ തട്ടിയെടുത്തു

Screenshot
കണ്ണൂർ: ട്രാവൻകൂർ നിധി ലിമിറ്റഡിൻ്റെ ഡയരക്ടർ സ്ഥാനം നൽകാമെന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് 5, 82,500 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം ടൗൺപോലീസ് കേസെടുത്തു. തോട്ടട കിഴുന്നയിലെ എംടി രാമദാസൻ്റെ ( 68) പരാതിയിലാണ് മാത്തിൽ ആലപ്പടമ്പ ഷിജു നഗറിലെ കേളോത്ത് വടക്കേ വീട്ടിലെ പി.ടി. ബേബിരാജിനെതിരെ ടൗൺ പോലീസ് കേസെടുത്തത്. 2024 ആഗസ്റ്റ് 8 മുതൽ ഡിസംബർ 18 വരെയുള്ള വിവിധ ഘട്ടങ്ങളിലായി 5, 82,500 രൂപ കൈപ്പറ്റി വാഗ്ദാനം ചെയ്തപദവിയോ കൈപ്പറ്റിയപണമോ തിരികെ നൽകാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.





