ഡോളർ നൽകാമെന്ന് വിശ്വസിപ്പിച്ച് 95,000 രൂപ തട്ടിയെടുത്തു

Screenshot
പെരിങ്ങോം: യു.എസ് ഡോളർ വാഗ്ദാനം നൽകി ബേങ്ക് അക്കൗണ്ടിൽ നിന്നുംഗൂഗിൾ പേ വഴി പണം കൈപ്പറ്റി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.പയ്യന്നൂർ കുഞ്ഞിമംഗലം തെക്കുമ്പാട് സ്വദേശി പി.വി. പ്രദീപൻ്റെ (57) പരാതിയിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബർ 22 ന് മാത്തിൽ ആലപ്പടമ്പിൽ വെച്ച് പരാതിക്കാരനെക്യു കോയിൻ ആപ്പിലൂടെ ഇന്ത്യൻ രൂപ നിക്ഷേപിച്ചാൽ തുല്യമായ യു.എസ് ഡോളർ നൽകാം എന്നു വിശ്വസിപ്പിച്ച് എ.യു. ബേങ്കി ൻ്റെ അക്കൗണ്ട് വഴിയാണ് പ്രതിക്ക് പരാതിക്കാരൻ പയ്യന്നൂരിലെ ബേങ്ക് അക്കൗണ്ട് വഴി രണ്ട് തവണകളിലായി ഗൂഗിൾ പേ വഴി95000 രൂപ കൈപ്പറ്റി പ്രതി നാളിതുവരെയായി യു എസ് ഡോളറോപണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.





