23.16 77 ഗ്രാം എംഡിഎംഎ യുമായി പ്രതി അറസ്റ്റിൽ

Screenshot
തളിപ്പറമ്പ :ബാംഗ്ലൂരിൽ നിന്നുംവിൽപനക്കായി എത്തിച്ച 23. 1677 ഗ്രാം എംഡി എം എയുമായി യുവാവിനെ തളിപ്പറമ്പപോലീസും റൂറൽ ജില്ലാ പോലീസ് മേധാവിയുടെഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. ഇരിക്കൂർ പെരുവളത്ത്പറമ്പ വയക്കംക്കോട് സ്വദേശി ഫാത്തിമ മൻസിലിൽ കെ. ആർ. സാജിദിനെ (40) യാണ് തളിപ്പറമ്പ് എസ്. ഐ. സി .ജി. സാംസണും സംഘവും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റു ചെയ്തത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വെച്ചാണ് 23. 1677 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റു ചെയ്തത്. പ്രതിയുടെ ഫോണും പാൻ കാർഡും പോലീസ് പിടിച്ചെടുത്തു. പോലീസ് സംഘത്തിൽ ഗ്രേഡ് എസ്ഐമോഹൻദാസ് ,സീനിയർ സിവിൽ പോലീസ് ഓഫീസർ സരീഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എഎസ്ഐ പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായബിനേഷ്, സജിത്ത്, എന്നിവരും ഉണ്ടായിരുന്നു.





