ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം പ്രതി പിടിയിൽ

Screenshot
കണ്ണൂർ: ലോട്ടറി സ്റ്റാളിൻ്റെ മറവിൽ മൊബൈലിലെ വാട്സാപ്പ് വഴി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം പ്രതിയെ പോലീസ് പിടികൂടി. പയ്യാമ്പലത്തെ കെ.സി ജയാനന്ദിനെ (67) യാണ് ടൗൺ എസ്.ഐ ടി.കെ. അഖിലും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം ആറുമണിക്ക് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് സമീപത്തെ ശിവാംബിക ലോട്ടറി ഏജൻസിയിൽ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയിൽ നിന്നും ചൂതാട്ടത്തിനുപയോഗിച്ചഫോണും തുണ്ടു കടലാസുകളും 7600 രൂപയും പോലീസ് പിടിച്ചെടുത്തു.







