LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 11, 2026

ബ്രണ്ണൻ മലയാളം സമിതിയുടെ ആറാമത് മണിമല്ലിക സ്‌മാരക സാഹിത്യപുരസ്ക്കാരം രവിശങ്കർ.എസ്. നായർക്ക്

0
Screenshot

Screenshot

Spread the love

തലശ്ശേരി: ധർമ്മടം ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിന്റെ പൂർവവിദ്യാർത്ഥി സംഘടനയായ ‘ബ്രണ്ണൻ മലയാളം സമിതി’യുടെ ആറാമത് മണിമല്ലിക സ്‌മാരക സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. പൂർവവിദ്യാർത്ഥിനിയും അധ്യാപകയുമായിരുന്ന മണിമല്ലികയുടെ സ്മരണാർത്ഥം അവരുടെ ജീവിതപങ്കാളിയും പാലക്കാട് ബി.ഇ.എം. ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ വി. ഗോപാലൻ മാസ്റ്റർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.

സാഹിത്യവിമർശനം / സാംസ്കാരിക പഠനം എന്ന വിഭാഗത്തിൽ നിന്നുള്ള കൃതികളാണ് ഇത്തവണ പുരസ്കാരത്തിനായി പരിഗണിച്ചത്. രവിശങ്കർ.എസ്. നായർ എഴുതിയ ‘നോവൽ എന്ന മാന്ത്രികപ്പൂച്ച’ എന്ന കൃതിയാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹമായത്. പതിനയ്യായിരം രൂപയും പ്രശസ്ത ശില്പി ഹരീന്ദ്രൻ ചാലാട് രൂപകൽപ്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. പ്രശസ്ത നിരൂപകരായ എ.ടി. മോഹൻ രാജ്, ഡോ. വത്സലൻ വാതുശ്ശേരി, ഡോ. വി. ലിസി മാത്യു എന്നിവരടങ്ങുന്ന സമിതിയായിരുന്നു വിധികർത്താക്കൾ.

ചടങ്ങും മറ്റ് പുരസ്കാരങ്ങളും:

നവംബർ 18-ന് രാവിലെ 10 മണിക്ക് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റും എഴുത്തുകാരനുമായ ശ്രീ. കൽപറ്റ നാരായണൻ പുരസ്കാരം സമ്മാനിക്കും.

ഇതോടൊപ്പം കണ്ണൂർ സർവകലാശാലയിലെ മലയാളം ബിരുദാനന്തര പരീക്ഷകളിൽ ഏറ്റവുമധികം മാർക്ക് നേടിയ വിസ്മയ സജീവൻ, മുഹമ്മദ് ബിലാൽ, ആരതി വി. എന്നിവർക്കുള്ള മണിമല്ലിക സ്‌മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ പ്രശസ്ത എഴുത്തുകാരി ആർ. രാജശ്രീ ചടങ്ങിൽ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ ബ്രണ്ണൻ മലയാളം സമിതി രക്ഷാധികാരികളായ വി.എസ്. അനിൽകുമാർ, എ.ടി. മോഹൻ രാജ്, പ്രസിഡന്റ് ഡോ. എൻ. ലിജി, ജോയിന്റ് സെക്രട്ടറി ഡോ. കെ.വി. മഞ്ജുള എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!