എട്ടാം വയസ്സില്‍ റെക്കോര്‍ഡുകളിൽ ഇടംനേടി ഹമദ് ബിന്‍ സമീര്‍

പയ്യന്നൂര്‍: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും കേരള ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടി പുഞ്ചക്കാട് സ്വദേശികളായ സമീര്‍ കരയില്‍-എം.സി. ഷമീമ ദമ്പതികളുടെ മകന് എട്ടു വയസുള്ള ഹമദ് ബിന്‍ സമീര്‍.
ഗണിതശാസ്ത്രത്തിലിടം പിടിച്ച സൂത്രവാക്യമായ പൈ യുടെ 520 അക്കങ്ങള്‍ നാലുമിനിട്ടും 48 സെക്കന്റുംകൊണ്ട് തടസമില്ലാതെ ചൊല്ലിതീര്ത്താണ് റെക്കോര്‍ഡുകളുടെ ലോകത്തേക്ക് ഈ കൊച്ചു മിടുക്കന് കയറിച്ചെന്നത്. അസാധാരണമായ ഓര്‍മ്മശക്തിയാണ് അബുദാബി ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഹമദ് ബിന്‍ സമീറിനെ ഈ റെക്കോര്‍ഡ് നേട്ടത്തിന് അർഹനാക്കിയത്.







