വാട്സാപ്സ്റ്റാറ്റസിലൂടെ പോലീസുകാരന് ഭീഷണി നാലു പേർക്കെതിരെ കേസ്

പിണറായി : വാട്സാപ്പ് സ്റ്റാറ്റസിൽ പോലീസുകാരൻ്റെ ഫോട്ടോ സഹിതം അപകീർത്തിപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശം പ്രചരിപ്പിക്കുകയും കമൻ്റിടുകയും ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു .പോലീസ് ഉദ്യോഗസ്ഥൻ പാതിരിയാട് മമ്പറത്തെ സ്‌നേഹദീപത്തിൽസി. നിജിൻ്റെ (36) പരാതിയിലാണ് സനൂപ് , തില്ലങ്കേരി സഖാക്കൾ ഫേസ്ബുക്ക് പേജിൽ പ്രചാരണം നടത്തിയ ആൾ, റഫ്നാസ് , ആദർശ് അസൂട്ടൻ എന്നിവർക്കെതിരെ പിണറായി പോലീസ് കേസെടുത്തു. ഈ മാസം 18 നു ഒന്നാം പ്രതി വാട്സാപ്പ് സ്റ്റാറ്റസിൽ പരാതിക്കാരൻ്റെ ഫോട്ടോ സഹിതം അപകീർത്തിപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശം പ്രചരിപ്പിക്കുകയും പ്രസ്തുത ഉള്ളടക്കമുള്ള സന്ദേശം തില്ലങ്കേരി സഖാക്കൾ കണ്ണൂർ എന്ന ഫേസ്ബുക്ക് പേജിൽ രണ്ടാം പ്രതി പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയും മൂന്നും നാലും പ്രതികൾ അതിനെ അനുകൂലിച്ച് കമൻ്റുകൾ ഇട്ടും അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







