LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 19, 2026

ദസറ കണ്ണൂരിന്റെ യശസ്സുയര്‍ത്തുന്ന ആഘോഷമായി മാറി: മന്ത്രി സണ്ണി ജോസഫ്

0
062f5fc7-5eda-47ec-bf34-378e66e43487
Spread the love

കണ്ണൂര്‍ എന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗമെന്ന് പറയാവുന്ന വിധത്തില്‍ നഗരത്തിന്റെ യശസ്സുയര്‍ത്തുന്ന ആഘോഷപരിപാടിയായി കണ്ണൂര്‍ ദസറ മാറിയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കണ്ണൂര്‍ ദസറയുടെ എട്ടാം ദിവസത്തെ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിനെ ഉയര്‍ത്തുകയും വളര്‍ത്തുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ഒന്നാണ് കണ്ണൂര്‍ ദസറ. കലയുടെയും തിറയുടെയും പാരമ്പര്യം ഉള്‍ക്കൊള്ളുന്ന നാടാണ് കണ്ണൂരെന്നും അറക്കലും ചിറക്കലും നിലകൊള്ളുന്ന കടലോരം മുതല്‍ മലയോരം വരെ പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ജില്ലയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം, കൃഷി, വാണിജ്യം തുടങ്ങിയ മേഖലകള്‍ക്കും കണ്ണൂര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇവയൊക്കെ ഉപയോഗപ്പെടുത്തി വലിയ പുരോഗതി കൈവരിക്കാന്‍ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സോന ജയറാം അധ്യക്ഷത വഹിച്ചു. അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, ബോബി ചെമ്മണ്ണൂര്‍, സംവിധായകന്‍ എം മോഹനന്‍, ഗായിക സയനോര ഫിലിപ്പ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സഹദ് മാങ്കടവന്‍, കെ സീത, മുന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, പി സി അഹമ്മദ് കുട്ടി, ഫര്‍ഹാന്‍ മുണ്ടേരി, കെ നാരായണന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. മുംതാസ് ആസാദ് രചിച്ച ‘വിശപ്പറിയുന്ന ദൈവം’, ഇസ്മായില്‍ റഹ്മാന്‍ രചിച്ച ‘മായാത്ത ഒരു ഓര്‍മ’ എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!