ദുബായിൽ വിസ വാഗ്ദാനം നൽകി പണം വാങ്ങിയുവാവിനെ വഞ്ചിച്ചു

Screenshot
കണ്ണൂർ: ദുബായിൽ ഓയിൽ കമ്പനിയിൽ ജോലി ഒഴിവുണ്ടെന്ന്ഫേസ്ബുക്കിൽ പരസ്യം നൽകി ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ഏറണാകുളം സ്വദേശി ക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ചാലാട് മണൽ സ്വദേശി ടി.വി. സരുൺ കൃഷ്ണ (30) യുടെ പരാതിയിലാണ് ഏറണാകുളം കടവന്ത്രയിലെ ഇ. ഫ്രെ യിമ് ഡ് ടെക് സ്ഥാപന ഉടമ പവി കൃഷ്ണനെതിരെ ടൗൺ പോലീസ് കേസെടുത്തത്. 2023 ജനുവരി മാസം ഫേസ്ബുക്ക് മുഖാന്തിരം പരസ്യം കണ്ട് ദുബായി വിസയ്ക്ക് പരാതിക്കാരൻ ബേങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയുമായി രണ്ടുതവണകളായി 2, 65,000 രൂപ അയച്ചു കൊടുത്ത ശേഷം പ്രതി വിസയോ നൽകിയ പണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







