കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Screenshot
തളിപ്പറമ്പ :ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.
പുളിമ്പറമ്പ്, വെള്ളിക്കീൽ, പട്ടുവം ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പട്ടുവത്ത് വെച്ച് പശ്ചിമ ബംഗാൾ റാണി നഗർ മാലി ബാരി സ്വദേശി ജയന്താ മണ്ഡൽ, ( 25) , മുർഷിദാബാദ് റാണി നഗർ മോഹൻഗഞ്ച് സ്വദേശി
ഹരീഷ് ചന്ദ്ര മണ്ഡൽ (30) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.പി.വിപിനും സംഘവും
അറസ്റ്റ് ചെയ്തത്. ഒറീസയിൽ നിന്നും, പശ്ചിമ ബംഗാളിൽ നിന്നും മറ്റുമായി വൻതോതിൽ കഞ്ചാവും മറ്റ് ലഹരി ഉൽപ്പന്നങ്ങളും കേരളത്തിലേക്ക് എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായവർ . പ്രതികളെ പിടികൂടിയ സംഘത്തിൽ പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ അസീസ്. എ, ബിജു.വി .വി, മനോഹരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ്. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് .കെ, പ്രണവ്. ടി എന്നിവരും ഉണ്ടായിരുന്നു.







