ചരിത്രസത്യം പുതുതലമുറ കളിലെത്തിക്കണം; സീനിയർ സിറ്റിസ്സൺസ് കോൺഗ്രസ്സ്

കണ്ണപുരം : രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും സ്വാതന്ത്ര്യാനന്തര ചരിത്രവും മാറ്റിയെഴുതാൻ ബിജെപി-സംഘപരിവാർ ഭരണകൂടം ശ്രമിക്കുമ്പോൾ യഥാർത്ഥ ചരിത്രം പുതുതലമുറകളിലെത്തിക്കാൻ മുതിർന്ന പൗരന്മാർക്ക് ഉത്തരവാദിത്തമുണ്ടെന്ന് സീനിയർ സിറ്റിസൺസ് കോൺഗ്രസ് കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി വയോജനവകുപ്പ് രൂപികരിച്ച വി.ഡി. സതീശൻസർക്കാറിൻ്റെ നടപടി വിപ്ലവാത്മക തീരുമാനമെന്ന് യോഗം വിലയിരുത്തി. കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി കെ. എം.ശിവദാസൻ കൊളച്ചേരി ഉദ്ഘാടനം ചെയ്തു. മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി.രാജൻ അധ്യക്ഷത വഹിച്ചു. കെ. ഗണേശൻ , മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ എം. പവിത്രൻ, എ.വി. സിദ്ധിഖ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ എം. നാരായണൻ, രാജേഷ് പാലങ്ങാട്ട്, കെ. രാമദാസ്, പാറയിൽ രാജൻ , സി.ടി.അമീറലി,കെ. കുമാരൻ, സോമൻ ഇട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ. ഗണേശൻ ( പ്രസി. ), കെ. സർഹബിൽ , കൂട്ടിനേഴത്ത് വിജയൻ, കെ.പി.പുഷ്ക്കരൻ ( വൈസ് പ്രസി. ) ഇ. മനോജ് കുമാർ ( ജന. സെക്ര. ) , കെ.വി.എം. ജാഫർ, മാടൻ ചന്ദ്രൻ, സതീശൻ വടക്കേടത്ത് (സെക്ര.), എം.വി. ഗംഗാധരൻ ( ഖജാ. )







