അടുക്കളവാതിൽ കുത്തി തുറന്ന് സ്വർണ്ണവും വാച്ചുകളും കവർന്നു.

പെരിങ്ങോം പൂട്ടിയിട്ട വീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ളവാച്ചുകളും കവർന്നു. വയക്കരയിലെ മരവ്യാപാരി പി എസ് .അബൂബക്കറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. എട്ടാം തീയതി രാവിലെ 11 മണിയോടെപരാതിക്കാരനും കുടുംബവും വീടുപൂട്ടിചെറുപുഴ പാണ്ടി കടവിലെ ബന്ധു വീട്ടിൽ പോയതായിരുന്നു ഇന്നലെ വൈകുന്നേരം 5 മണിയോടെ തിരിച്ചു വീട്ടിലെത്തിയപ്പോൾ മുൻവശത്തെ വാതിൽ കുത്തി പൊളിക്കാൻ ശ്രമം നടത്തിയതായി കണ്ടത് തുടർന്ന് അകത്ത് കയറിയപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രിൽസും അടുക്കള വാതിലും തകർത്തതായും കണ്ടെത്തിയത്.പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒന്നര പവനോളം തൂക്കം വരുന്നസ്വർണ്ണ മോതിരങ്ങൾ, സ്വർണ്ണ മാലയുടെ കഷണങ്ങൾ, റോൾഡ് ഗോൾഡ് ആഭരണങ്ങൾ, സെൻട്രൽ ഹാളിലെ ഷെൽഫിൽ ഉണ്ടായിരുന്ന ഇയർബഡും 5000 രൂപ വിലവരുന്ന ഗൾഫിൽ നിന്നും കൊണ്ടുവന്നസ്മാർട്ട് വാച്ചും മുകളിലെ മുറിയിലുണ്ടായിരുന്ന 2000 രൂപ വിലവരുന്ന മറ്റൊരു വാച്ചും മോഷ്ടാവ് കൊണ്ടുപോയി രുന്നു .സ്വർണ്ണാഭരണങ്ങളെല്ലാംവീട്ടുകാർ ബേങ്ക് ലോക്കറിൽ സൂക്ഷിച്ചതിനാൽ വലിയ നഷ്ടം സംഭവിച്ചില്ല.
തുടർന്ന് വീട്ടുടമ പെരിങ്ങോം പോലീസിൽ പരാതി നൽകി. 1,55,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും.







