കടയിൽ നിന്നും പണം കവർന്ന മോഷ്ടാവ് അറസ്റ്റിൽ.

Screenshot
പഴയങ്ങാടി: വ്യാപാരി തൊട്ടടുത്ത സ്വന്തം വീട്ടിൽ ചായ കുടിക്കാൻ പോയ തക്കത്തിൽകടയിൽ അതിക്രമിച്ച് കയറി മേശവലിപ്പിൽ സൂക്ഷിച്ച 15000 രൂപ കവർന്ന മോഷ്ടാവ് പിടിയിൽ. വെങ്ങര പേസ്റ്റോഫീസിന് സമീപത്തെ പുന്നക്കൽ ഹൗസിൽ മുസമ്മലിനെ (35) യാണ് എസ്.ഐ കെ.ടി.വി. രാജേഷ് അറസ്റ്റു ചെയ്തത് . വ്യാപാരി
മാട്ടൂൽ സെൻട്രലിലെ സി എം കെ അഫ്സലിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 10 ന് വൈകുന്നേരം 4.40 മണിക്ക് മാട്ടൂൽ സെൻട്രലിലെ പരാതിക്കാരൻ്റെ യു.വി. സ്റ്റോർ എന്ന പലചരക്കു കടയിൽ നിന്നാണ് പ്രതി പണം കവർന്നത് . പരാതിയിൽ കേസെടുത്ത പഴയങ്ങാടി പോലീസ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.







