LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 9, 2026

കല്ലങ്കൈ ദേശീയപാതയിൽ വാഹനാപകടം; കാറും ലോറിയും ബസും കൂട്ടിയിടിച്ചു

0
Screenshot

Screenshot

Spread the love

കാസർകോട്: കല്ലങ്കൈ ദേശീയപാതയിൽ വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ച് വൻ അപകടം. കാറും ലോറിയും കെ.എസ്.ആർ.ടി.സി ബസും ബൈക്കും ഉൾപ്പെടെ നാല് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അപകടത്തിൽ നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കിലെ രണ്ട് യാത്രികർക്ക് പരിക്കേറ്റു. ഇവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞതാണ് അപകടങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ വന്ന ലോറി കാറിലിടിച്ചു. തൊട്ടുപിന്നിലുണ്ടായിരുന്ന മൂകാംബികയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ലോറിക്കു പിറകിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു. ഇതിനിടെ അപകടസ്ഥലത്ത് എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് രണ്ടുപേർക്ക് പരിക്കേറ്റത്.

വിവരമറിഞ്ഞ് കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ആക്സിഡന്റ് റെസ്ക്യൂ ടെൻഡർ വാഹനവും മറ്റൊരു യൂണിറ്റും സ്ഥലത്തെത്തി. ബസിന്റെ മുൻവശത്തെ വാതിൽ തകർന്നതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫയർഫോഴ്സ് സംഘം ഏണി വെച്ച് എമർജൻസി ഡോറിലൂടെയാണ് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. റോഡിൽ ചിതറിക്കിടന്ന ചില്ലുകൾ വെള്ളം ചീറ്റിച്ച് നീക്കം ചെയ്തു.

കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസ്, ഉദ്യോഗസ്ഥരായ എം.എ. വൈശാഖ്, പി.സി. സിറാജുദ്ദീൻ, രമേശ്‌, പ്രണവ്, ഹരികുമാർ, ഒ.കെ. പ്രജിത്, ജെ. അനന്ദു, ഹോം ഗാർഡുമാരായ രാജേന്ദ്രൻ, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!