‘ചൊവ്വ ബാങ്ക് ടവർ’ കെട്ടിടം ഉദ്ഘാടനം ചെയ്തു

Screenshot
കണ്ണൂർ: ചൊവ്വ സഹകരണ റൂറൽ ബാങ്കിന് വേണ്ടി താഴെചൊവ്വയിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ‘ചൊവ്വ ബാങ്ക് ടവർ’ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിച്ചു. ഒക്ടോബർ 5 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബാങ്കിന്റെ താഴെചൊവ്വ ശാഖയുടെ ഉദ്ഘാടനം മുൻ എം.പി. കെ.കെ. രാഗേഷും, സായാഹ്ന ശാഖയുടെ ഉദ്ഘാടനം മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും നിർവഹിച്ചു. കൂടാതെ, ഓഡിറ്റോറിയം ഉദ്ഘാടനം എൻ. ചന്ദ്രനും, കോൺഫറൻസ് ഹാൾ ഉദ്ഘാടനം എം.കെ. മുരളിയും, മിനി ഹാൾ ഉദ്ഘാടനം ജയേഷ് കെ.വി.യും നിർവഹിച്ചു. ടവറിന്റെ നിർമ്മാണ പ്രക്രിയകളിൽ പങ്കാളികളായ വിവിധ മേഖലകളിലെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.
താഴെചൊവ്വയിലെ പുതിയ ബാങ്ക് ബ്രാഞ്ചുകൾ, ഓഡിറ്റോറിയം, മിനി ഹാൾ, കോൺഫറൻസ് ഹാൾ, കൊമേഴ്സ്യൽ സ്പേസ്, വിശാലമായ പാർക്കിംഗ് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളുള്ളതാണ് പുതിയ ‘ചൊവ്വ ബാങ്ക് ടവർ’. ചടങ്ങിൽ സി. വിനോദ്, ഇ. സുനില, കെ. രാജീവൻ, ഒ.പി. രവീന്ദ്രൻ, ധനേഷ് എ.കെ., പി. മനോഹരൻ, കെ. ബാബുരാജ്, പി.കെ. ശബരീഷ് കുമാർ, സതീശൻ ബാവുക്കൽ, അഡ്വ. അജയകുമാർ, ടി.സി. മനോജ്, കെ.വി. പ്രജീഷ്, പി.പി. സുജിത്ത് കുമാർ, ഇ.കെ. അശോകൻ, എം. സുമേഷ് തുടങ്ങിയവർ സംസാരിച്ചു.







